തിരുവനന്തപുരം
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാർ എംഎൽഎക്കെതിരെ നിർണായക തെളിവ് ലഭിക്കുമെന്ന് കരുതുന്ന ലോക്കർ തുറക്കാൻ വിജിലൻസ്. ശിവകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പൊതുമേഖലാ ബാങ്കിലെ ലോക്കറിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും കാണാനില്ലെന്ന് പറഞ്ഞ് ശിവകുമാർ നൽകിയില്ല.
താക്കോൽ ഉടൻ ഹാജരാക്കാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ ബാങ്കിനെ നിയമപരമായി സമീപിച്ച് തുറക്കാനാണ് തീരുമാനം. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ അടുത്ത ദിവസം കോടതിക്ക് കൈമാറും. ശിവകുമാറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടരമുതൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുവരെയാണ് വി എസ് ശിവകുമാറിന്റെ ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇതോടൊപ്പം രണ്ടാം പ്രതി എം രാജേന്ദ്രൻ, മൂന്നാം പ്രതി ഡ്രൈവർ ഷൈജുഹരൻ, നാലാം പ്രതി എൻ എസ് ഹരികുമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. പ്രതികളുടെ ബാങ്ക് നിക്ഷേപം, ആധാരം, സ്വർണം എന്നിവയുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു.
ഷൈജുഹരന്റെ ആഡംബര വീടിന്റെ വിശദാംശങ്ങൾ, സുഹൃത്തായ അഡ്വ. ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലവും വീടും, എം രാജേന്ദ്രൻ ബേക്കറി ജങ്ഷനിൽ വാങ്ങിയ കോടികൾ വിലയുള്ള ഭൂമി എന്നിവയെക്കുറിച്ചുള്ള വിവരവും വിജിലൻസ് പരിശോധിച്ചു.
from Kerala || Deshabhimani Online News https://ift.tt/38R7BZQ
via IFTTT
No comments:
Post a Comment