കോയമ്പത്തൂര്‍ അപകടം: അടിയന്തരസഹായം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 19, 2020

കോയമ്പത്തൂര്‍ അപകടം: അടിയന്തരസഹായം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം > കോയമ്പത്തൂരില് ഉണ്ടായ വാഹനാപകടത്തില് പരിക്കേറ്റവര്ക്ക് അടിയന്തര വൈദ്യസഹായം നല്കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള് എത്രയും വേഗം നാട്ടില് എത്തിക്കാനും വേണ്ട സൗകര്യങ്ങള് ചെയ്യാന് പാലക്കാട് ജില്ലാ കലക്ടര്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദേശം നല്കി.

ബാംഗ്ലൂരില് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്പ്പെട്ടത്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികള് പുരോഗമിക്കുകയാണ്. തമിഴ്നാട് സര്ക്കാരുമായും തിരുപ്പൂര് ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തില് മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് കെഎസ്ആര്ടിസി എംഡിയോട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് നിര്ദേശിച്ചു.




from Kerala || Deshabhimani ​Online ​News https://ift.tt/3bUETsY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages