ദേശമംഗലം > വേനല് കടുത്തതോടെ കാട്ടുതീ തടയാനുള്ള വനംവകുപ്പ് ജാഗ്രതക്കിടെയാണ് ദേശമംഗലം കൊറ്റമ്പത്തൂരില് മൂന്ന് വനപാലകരുടെ ജീവനെടുത്ത ദുരന്തം. വനസംരക്ഷണം ജലസംരക്ഷണം എന്ന മുദ്രാവാക്യം ഉയര്ത്തി കാട്ടുതീ തടയാനുള്ള പ്രവൃത്തികളും ബോധവല്ക്കരണവും നടക്കുകയാണ്. വനസംരക്ഷണസമിതി അംഗങ്ങളേയും വാച്ചര്മാരേയും ഉള്പ്പെടുത്തി ജില്ലയിലെ വനമേഖലയിലെല്ലാം ഈ പ്രവൃത്തി നടക്കുന്നതിനിടെയാണ് ദേശമംഗലത്ത് ദുരന്തം സംഭവിച്ചത്.
റോഡിന്റെ ഇരു വശങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്ത്തികള് നടക്കുന്നത്. ഉണങ്ങിക്കിടക്കുന്ന പാതയോരങ്ങളും അനുബന്ധ സ്ഥലങ്ങളിലും വെള്ളമടിച്ച് നനയ്ക്കുന്ന പ്രവര്ത്തികള് നടക്കുന്നുണ്ട്. ദേശമംഗലം മേഖലയില് ഇത്തരം പ്രവൃത്തികള് വ്യാപകമായി നടന്നിരുന്നു.
അതിരപ്പിള്ളി മേഖലയില് വനംവകുപ്പിന് പുതിയതായി ലഭിച്ച മിനി ഫോറസ്റ്റ് ഫയര് റെസ്പോന്ഡര് വാഹനത്തിന്റെ സഹായത്തോടെയാണ് വഴിയോരം നനയ്ക്കുന്നുണ്ട്. 70 മീറ്റര് ദൂരം വരെ വെള്ളം ചീറ്റിക്കാനാകുന്ന ഈ വാഹനത്തില് 500ലിറ്റര് വെള്ളം സംഭരിക്കാനാകും. വനത്തിനകത്ത് ഈ വാഹനം എത്തിച്ച് വെള്ളം ചീറ്റിച്ച് പ്രദേശം തണുപ്പിക്കുന്നുണ്ട്. പീച്ചി വനം- വന്യജീവി വകുപ്പിന് കീഴിലുള്ള കള്ളക്കുന്നുമല, മൂന്നുമല, ഒളകര ആദിവാസി കോളനി തുടങ്ങിയ ഇടങ്ങളില് തീപിടിത്തം തടയാന് വിപുലമായ കര്മപരിപാടികള് നടക്കുന്നുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2SPKPL9
via IFTTT
No comments:
Post a Comment