മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 17, 2020

മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി അന്തരിച്ചു

തിരുവനന്തപുരം> മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ് മണി (80) അന്തരിച്ചു. കേരളകൗമുദി ചീഫ് എഡിറ്ററും കലാകൗമുദിയുടെ സ്ഥാപക പത്രാധിപരും ആയിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വെെകിട്ട് കുമാരപുരം കലാകൗമുദി ഗാർഡൻസിൽ നടക്കും

മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്. കേരളകൗമുദിയുടെ എഡിറ്ററായി 1969-ൽ ചുമതലയേറ്റ എം.എസ്. മണിയാണ് 'മൺഡേ മാഗസിൻ' തുടങ്ങിയ പുതിയ മാഗസിൻ സംസ്കാരം മലയാള പത്രങ്ങളിൽ കൊണ്ടുവന്നത്. പേട്ട ഗവ. സ്കൂൾ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പഴയ ഇന്റർമീഡിയറ്റ് കോളേജിൽ (ഇപ്പോഴത്തെ ഗവ. ആർട്സ് കോളേജ്) നിന്ന് പ്രീ - യൂണിവേഴ്സിറ്റി പാസായ ശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി.

സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നു, കാട്ടുക്കള്ളൻമാർ, ശിവഗിരിക്കുമുകളിൽ തീമേഘകൾ എന്നീ പുസ്ത്കങ്ങൾ രചിച്ചിട്ടുണ്ട്.ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

ജവഹർലാൽ നെഹ്റു നേതൃത്വം വഹിച്ച 1962-ലെ കോൺഗ്രസിന്റെ പാറ്റ്നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം വഹിച്ച ബംഗളൂരു എഐസിസി സമ്മേളനം എന്നിവ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കെ ആർ നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സംഘാംഗമായി രണ്ടാഴ്ചയിലധികം ബ്രിട്ടനിൽ പര്യടനം നടത്തിയ മണി മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം പഴയ സോവിയറ്റ് യൂണിയനിലെ മോസ്കോ, താഷ്കന്റ്, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളും ഹംഗറി, ചെക്കോസ്ളാവാക്യ, യുഗോസ്ലാവ്യ എന്നീ രാജ്യങ്ങളും സന്ദർശിച്ചു. അമേരിക്ക, ബ്രിട്ടൻ, യു.എസ്.എസ്.ആർ, പശ്ചിമ - പൂർവ ജർമ്മനികൾ, ഹംഗറി എന്നീ രാജ്യങ്ങളിലെ സർക്കാരുടെ ക്ഷണപ്രകാരം ആ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈജിപ്ത്, ഇസ്രയേൽ, സ്വീഡൻ, നോർവ്വേ, ഡെന്മാർക്ക്, തായ്വാൻ, സിംഗപ്പൂർ, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്

കേരളകൗമുദി'ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മകനായി 1941 നവംബർ നാലിന് കൊല്ലം ജില്ലയിൽ എം. എസ്. മണി ജനിച്ചു.തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും കേരള കൗമുദി മുൻ ചീഫ് എഡിറ്ററായിരുന്ന സുകുമാരൻ മണി മകനുമാണ്. കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ എസ്. ഭാസുരചന്ദ്രനാണ് മരുമകൻ.

പരേതരായ എം എസ് മധുസൂദനൻ, എം എസ്. ശ്രീനിവാസൻ, എം എസ് രവി എന്നിവരാണ് സഹോദരങ്ങൾ. 'കേരളകൗമുദി' ചീഫ് എഡിറ്റർ ദീപു രവി സഹോദരപുത്രനാണ്.കേരള കൗമുദി സ്ഥാപക പത്രാധിപർ സി വി കുഞ്ഞിരാമന്റെ കൊച്ചുമകനാണ്.അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ മലയാള മാധ്യമരംഗത്തിനു ചടുലത പകർന്ന ഉത്തമ പത്രാധിപർമാരിലൊരാളായിരുന്നു എം എസ് മണി.



from Kerala || Deshabhimani ​Online ​News https://ift.tt/2Hw5EWG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages