കൊച്ചി > എറണാകുളം ശിവക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി തേടിയ അപേക്ഷയില് വൈകിട്ട് 5നകം തീരുമാനമെടുക്കാന് കളക്ടര്ക്ക് ഹൈക്കോടതിയുടെ നിര്ദേശം. ക്ഷേത്രസമിതിയുടെ അപേക്ഷയില് കളക്ടര് തീരുമാനമെടുക്കുന്നില്ലന്നു ചൂണ്ടിക്കാട്ടി സമര്പ്പിച്ച ഹര്ജിയിലാണ് ദേവസ്വം ബഞ്ചിന്റെ നിര്ദേശം.
ഹര്ജി കോടതി നാളെ പരിഗണിക്കും.5, 6, 7 തിയതികളില് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിന് അനുമതി തേടിഅപേക്ഷ നല്കിയിട്ടും നടപടിയില്ലന്നും മുന് വര്ഷങ്ങളില് അനുമതി ലഭിച്ചതാണന്നും ക്ഷേത്രസമിതി ചുണ്ടിക്കാട്ടി. ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമാണന്നുംഏത് തരത്തിലുള്ള നിബന്ധനകള് ഏര്പ്പെടുത്താമെന്നും ഹര്ജിക്കാര് വ്യക്തമാക്കി
from Kerala || Deshabhimani Online News https://ift.tt/2uko3CS
via IFTTT
No comments:
Post a Comment