ചങ്ങനാശേരി > യുക്തിവാദിസംഘം പ്രവർത്തക റോസിലി ഫെര്ണാണ്ടസ് (76) നിര്യാതയായി. ആദ്യകാല യുക്തിവാദിസംഘം പ്രവര്ത്തകനായിരുന്ന കുരിശുംമൂട് കളത്തില് ജോസഫ് ഫെര്ണാണ്ടസിന്റെ ഭാര്യയാണ്. 1980 - 90 കളില് യുക്തിവാദിസംഘം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഭര്ത്താവിന്റെ ആദര്ശത്തെ പിന്തുടര്ന്നാണ് വിശ്വാസിയായിരുന്ന ഭാര്യ റോസിലിയും യുക്തിവാദപ്രവര്ത്തകയായിമാറിയത്.
കോട്ടയം ജില്ലയില് ആദ്യം രൂപീകൃതമായ ചങ്ങനാശേരി പെയിന് & പാലിയേറ്റീവ് കെയര് സൊസൈറ്റി പ്രവര്ത്തകരായിരുന്നു ഇരുവരും. ഭര്ത്താവ് ഫെര്ണാണ്ടസ് ദീര്ഘകാലം സൊസൈറ്റിയുടെ സെക്രട്ടറിയായും പ്രവര്ത്തിച്ചിരുന്നു. ഇപ്പോള് തെങ്ങണ മെഡിക്കല് മിഷന് ആശുപത്രിയുമായി ബന്ധപ്പെട്ട് അത്താണി, സ്പര്ശം എന്നീ പേരുകളിലുള്ള പാലിയേറ്റീവ് കെയര് സംഘടനകളില് പ്രവര്ത്തിച്ചു വരികയായിരുന്നു. സ്വന്തം സ്കൂട്ടറില് കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിച്ചിരുന്ന ഇവരുടെ പിന്തുടര്ച്ചയാണ് ഇന്നത്തെ പലസംഘടനകളുടെയും പാലിയേറ്റീവ് പ്രവര്ത്തനങ്ങള്.
ജീവിതത്തിലുടനീളം ആദര്ശജീവിതം നയിച്ച് സമൂഹത്തിന് മാതൃകയായി മാറിയ ഇരുവരും തങ്ങളുടെ മൃതദേഹവും കണ്ണുകളും മെഡിക്കല് കോളേജിന് വിട്ടുനല്കാനുള്ള സമ്മതപത്രവും നല്കിയിരുന്നു. മക്കള് അഞ്ചുപേരും ആദര്ശവിവാഹിതരാണ്.
പായിപ്പാട് സെന്റ് റീത്താസ് ഹോസ്പിറ്റലില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 2 ന് കോട്ടയം മെഡിക്കല് കോളേജിന് കൈമാറും. കണ്ണുകള് ദാനം ചെയ്തിരുന്നു. മക്കള് : ലീറ്റ, സോളി, ഷെറി, ഷാലന്, ഷിബു (സിപിഐ എം വാഴപ്പള്ളി ലോക്കല് കമ്മറ്റിയംഗം). മരുമക്കള് : കെ.കുമാരന്, എം.പി. മുഹമ്മദ്, പരേതനായ ഡേവിഡ്, സന്ധ്യ, മായ.
from Kerala || Deshabhimani Online News https://ift.tt/2VuyEX2
via IFTTT
No comments:
Post a Comment