ന്യൂഡൽഹി > തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി. വ്യാഴാഴ്ച ഹർജി പരിഗണിച്ച ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.
വിമാനത്താവളനടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് നൽകുന്നത് പൊതുതാൽപ്പര്യത്തിന് എതിരാണെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കവിഷയമായതിനാൽ സുപ്രീംകോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/32f4mZV
via IFTTT
No comments:
Post a Comment