ദുഷ്‌ക്കരമായ സാഹചര്യത്തില്‍ കഴിയുന്ന പ്രവാസികളെ ബജറ്റിലൂടെ കേന്ദ്രം വീണ്ടും പ്രഹരിക്കുകയാണ്: പ്രവാസി സംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 2, 2020

ദുഷ്‌ക്കരമായ സാഹചര്യത്തില്‍ കഴിയുന്ന പ്രവാസികളെ ബജറ്റിലൂടെ കേന്ദ്രം വീണ്ടും പ്രഹരിക്കുകയാണ്: പ്രവാസി സംഘം

തിരുവനന്തപുരം> ബജറ്റിലൂടെ കേന്ദ്ര സര്ക്കാര് പ്രവാസികളെ പ്രഹരിച്ചിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം. ജോലി ചെയ്ത് ജീവിക്കുന്ന രാജ്യങ്ങളില് നികുതി അടയ്ക്കുന്നില്ലെങ്കില് ഇന്ത്യയില് അടയ്ക്കണം എന്നാണ് ബജറ്റ് നിര്ദ്ദേശം.

എത്ര ദുഷ്ക്കരമായ സാഹചര്യത്തിലാണ് പ്രവാസികള് തൊഴിലെടുത്ത് ജീവിക്കുന്നതെന്ന് ഇന്ത്യന് സര്ക്കാരിന് അറിയില്ലെന്ന് വരുന്നത് കഷ്ടമാണ്.ഗള്ഫ് രാജ്യങ്ങളില് സ്വദേശിവല്ക്കരണം പ്രവാസി ഇന്ത്യക്കാര്ക്ക് ദുഷ്ക്കരമായ സ്ഥിതിയാണുണ്ടാക്കിയിട്ടുള്ളത്.പലതരം ലെവികളും നല്കേണ്ടി വരുന്നുണ്ട്.

ഇതൊന്നും കൂടാതെയാണ് കേന്ദ്ര സര്ക്കാരിന്റെ ഇരുട്ടടി.120 ദിവസം ഇന്ത്യയില് താമസിച്ചാല് ബാങ്കുകളിലെ 'എന്ആര്ഐ ' എക്കൗണ്ടിനുള്ള അംഗീകാരം നഷ്ടമാകുമെന്ന നിര്ദ്ദേശവും പ്രതിഷേധാര്ഹമാണ്.ഇന്ത്യയിലേക്ക് വലിയ തോതില് വിദേശ നാണ്യശേഖരം എത്തിക്കുന്ന പ്രവാസികളോട് കേന്ദ്ര സര്ക്കാര് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ക്ഷേമ പദ്ധതികളൊന്നും പ്രവാസികള്ക്ക് വേണ്ടി കേന്ദ്രം നടപ്പിലാക്കുന്നില്ല.ഇപ്പോഴാകട്ടെ അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.ഇതിനെതിരെ മുഴുവന് പ്രവാസി കുടുംബങ്ങളും പ്രതിഷേധിക്കണം. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് വിവിധ ജില്ലകളില് പ്രക്ഷോഭത്തിന് ആഹ്വാനം നല്കിയിട്ടുണ്ടെന്നു പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ജനറല് സെക്രട്ടറി കെവി അബ്ദുള് ഖാദര് എംഎല്എ വ്യക്തമാക്കി



from Kerala || Deshabhimani ​Online ​News https://ift.tt/37Racm5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages