തൃശൂർ> അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു. .കണ്ണംകഴി കാളാട്ട് വീട്ടിൽ ചാത്തുക്കുട്ടിയുടെ മകൻ പ്രദീപ് (33) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം.കണ്ണൻകുഴി സ്വദേശി ഗീരീഷ് ആണ് വെട്ടിയത്.
ജലനിധി പമ്പ് ഓപ്പറേറ്ററാണ് പ്രദീപ്. കുടിവെള്ള പദ്ധതിക്ക് സമീപം ടൂറിസ്റ്റുകൾ മലമൂത്ര വിസർജനം നടത്താറുണ്ട്. ഇത് പ്രദീപിന്റെ ശ്രദ്ധ കുറവുകൊണ്ടാണ് എന്നാരോപിച്ചാണ് സമീപവാസിയായ ഗിരിഷ് പ്രദീപിനെ വെട്ടിയത്.കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.
മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ. ഗിരീഷ് ഒളിവിലാണ്.
from Kerala || Deshabhimani Online News https://ift.tt/2vAY1vp
via IFTTT
No comments:
Post a Comment