ലൈഫിന്‌ സർക്കാർ നൽകിയത്‌ 6551.23 കോടി; പിഎംഎവൈക്ക്‌ കേന്ദ്ര വിഹിതം നാമമാത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 28, 2020

ലൈഫിന്‌ സർക്കാർ നൽകിയത്‌ 6551.23 കോടി; പിഎംഎവൈക്ക്‌ കേന്ദ്ര വിഹിതം നാമമാത്രം

തിരുവനന്തപുരം > 'ലൈഫി’ൽ പുതുജീവിതം തളിർക്കുമ്പോൾ സർക്കാർ ഒരുക്കുന്ന തണൽ തുല്യതയില്ലാത്തത്. പ്രളയവും കേന്ദ്രവിഹിതത്തിലെ കുറവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാർ ലൈഫിനായി നൽകിയത് 6551.23 കോടിരൂപ. ഇതിൽ ഒന്നാംഘട്ടത്തിന് 670 കോടിയും രണ്ടാംഘട്ടത്തിന് 5851.23 കോടിയും മൂന്നാംഘട്ടത്തിനായി പ്രാഥമികമായി 30 കോടിരൂപയും ചെലവഴിച്ചു.

ലൈഫ് പിഎംഎവൈ പദ്ധതി റൂറലിൽ കേന്ദ്രവിഹിതം വെറും 72,000 രൂപയാണെങ്കിൽ സംസ്ഥാനവിഹിതം 3,28,000 രൂപയാണ്. ലൈഫ് അർബനിൽ ആകട്ടെ കേന്ദ്രവിഹിതം 1,50,000 രൂപയും സംസ്ഥാനവിഹിതം രണ്ടര ലക്ഷം രൂപയുമാണ്. കേന്ദ്ര അവഗണനയ്ക്കിടയിലും സംസ്ഥാനത്തിന്റെ ഈ വലിയ വിഹിതം ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് പ്രത്യാശയേകിയത്.

സർക്കാരിന്റെ വിവിധ വകുപ്പുകൾ നടപ്പാക്കിയിരുന്ന ഭവനപദ്ധതികൾക്ക് നൽകിയിരുന്ന തുക ഒന്നരലക്ഷംമുതൽ രണ്ട് ലക്ഷംരൂപവരെയായിരുന്നു. ഇത് ഒറ്റയടിക്ക് നാലുലക്ഷം രൂപയായി ഉയർത്തി. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് 20 ശതമാനം പ്ലാൻഫണ്ട് ലൈഫിന് മാറ്റിവയ്ക്കാനും സർക്കാർ അനുമതി നൽകി. ഇതിന് പുറമെ ഹഡ്കോയിൽനിന്ന് 3000 കോടിരൂപ വായ്പയ്ക്കും സർക്കാർ ഗ്യാരന്റി നൽകി. ഇതിന്റെ പലിശയും സർക്കാരാകും അടയ്ക്കുക. ഭൂരഹിത ഭവന രഹിതർക്ക് ഭൂമി വാങ്ങാൻ ആറു ലക്ഷംരൂപവരെ നൽകാനും സർക്കാർ അനുമതി നൽകിയിരുന്നു.

ഒന്നാംഘട്ടത്തിൽ വിവിധ കാലങ്ങളിൽ പാതിവഴിയിൽ പണി നിലച്ച വീടുകളുടെ പൂർത്തീകരണമാണ് നടന്നത്. ഇതിന് മാത്രമായാണ് 670 കോടിരൂപ ചെലവഴിച്ചത്. രണ്ടാംഘട്ടത്തിൽ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിക്കാനാണ് 5851.23 കോടിരൂപ ചെലവഴിച്ചത്. ലൈഫ് പിഎംഎവൈ റൂറലിന് നൽകിയ 612.60 കോടിരൂപയും അർബണിന് നൽകിയ 2263.63 കോടിരൂപയും ഇതിൽപെടും. ഹഡ്കോ വായ്പയിൽ 2000 കോടിരൂപ ഗ്രാമീണമേഖലയ്ക്കും 1000 കോടിരൂപ നഗരങ്ങൾക്കുമാണ് നൽകിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2I4mgVX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages