കൊറോണ വൈറസ് : 58 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി; 2242 പേര്‍ നിരീക്ഷണത്തില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 19, 2020

കൊറോണ വൈറസ് : 58 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി; 2242 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം> കൊറോണ വൈറസ് ബാധ നിരീക്ഷണത്തിന്റെ ഭാഗമായി വീട്ടിൽ കഴിഞ്ഞിരുന്ന 58 പേരെ പരിഷ്കരിച്ച മാര്ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ലോകത്ത് 26 രാജ്യങ്ങളില് നോവല് കൊറോണ വൈറസ് രോഗം പടര്ന്നുപിടിക്കുന്ന സാഹചര്യത്തില് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2242 പേര് ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരില് 2234 പേര് വീടുകളിലും 8 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംശയാസ്പദമായവരുടെ 432 സാമ്പിളുകള് എൻഐവിയില് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില് 423 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരില് രണ്ട് പേരെ ഡിസ്ചാര്ജ് ചെയ്തു. തൃശൂര് മെഡിക്കല് കോളേജില് ചികിത്സയില് തുടരുന്ന വിദ്യാര്ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. വ്യാഴാഴ്ച മെഡിക്കല് ബോര്ഡ് യോഗം ചേര്ന്ന് ഈ വിദ്യാര്ത്ഥിയുടെ ഡിസ്ചാര്ജ് സംബന്ധിച്ച് തീരുമാനമെടുക്കും. സ്റ്റേറ്റ് കണ്ട്രോള് റൂമിന്റെ അനുമതിയോട് കൂടിയാണ് അതില് അന്തിമ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രോഗബാധിത പ്രദേശങ്ങളില് നിന്നും മടങ്ങിയെത്തിയവര് 11.02.2020 ലെ മാര്ഗനിര്ദേശങ്ങള് പ്രകാരം വീടുകളില് തന്നെ തുടരേണ്ടതും പൊതു ഇടങ്ങള് സന്ദര്ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2SHy1Yn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages