ഷഹീന്‍ബാഗ് മാതൃകയില്‍ സമരം: ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ പിഴ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 21, 2020

ഷഹീന്‍ബാഗ് മാതൃകയില്‍ സമരം: ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ പിഴ

ഹൈദരാബാദ് > ഷാഹീന്ബാഗ് സമരമാതൃകയില് ക്യാംപസില് സമരം നടത്തിയ വിദ്യാര്ഥികളില്നിന്ന് പിഴയീടാക്കാന് ഹൈദരാബാദ് സര്വകലാശാല. ജനുവരി 31 മുതല് ഫെബ്രുവരി രണ്ടുവരെ ക്യാംപസില് നടത്തിയ ഷഹീന്ബാഗ് മാതൃകയിലുള്ള സമരത്തിനെതിരെയാണ് സര്വകലാശാലാ അധികൃതരുടെ നടപടി. സമരത്തിന് നേതൃത്വം നല്കിയ ഇ കെ ഫസീഹ് അഹമ്മദ്, സഹാന പ്രദീപ്, എ എസ് ആദിഷ് എന്നിവരോടാണ് പിഴ നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുസംബന്ധിച്ച് 18നു നല്കിയ നോട്ടീസില് സര്വകലാശാലയിലെ ഗുരുഭക്ഷ് സിങ് സ്റ്റുഡന്റ്സ് അസിസ്റ്റൻസ് ഫണ്ട് ഇന് ഫിനാന്സ് ആന്ഡ് അക്കൗണ്ട്സിലേക്ക് 10 ദിവസത്തിനകം പിഴ നല്കണമെന്നാണ് പറയുന്നത്.
എന്നാല്, പിഴയീടാക്കാനുള്ള നടപടിക്കെതിരെ ക്യാംപസില് പ്രതിഷേധം നടക്കുന്നുണ്ട്. പിഴയീടാക്കാനുള്ള തീരുമാനത്തില്നിന്ന് പിന്മാറണമെന്ന് സര്വകലാശാലാ സ്റ്റുഡന്റ്സ് യൂണിയന് ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2HMZEZP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages