തിരുവനന്തപുരം> സർക്കാർ ഭവനപദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ കുറഞ്ഞ സമയത്ത് പൂർത്തീകരിച്ച സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് സ്വന്തമാകുന്നു.
‘ലൈഫ് മിഷനിൽ’ രണ്ട് ലക്ഷം വീട് പൂർത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ ലോകത്തിന്റെ നെറുകയിൽ കേരളം ഒരിക്കൽക്കൂടി സ്ഥാനംപിടിക്കും.
തിരുവനന്തപുരം കരകുളം ഏണിക്കരയിൽ നിർമിച്ച വീട് ശനിയാഴ്ച രാവിലെ 8.30ന് മുഖ്യമന്ത്രി സന്ദർശിക്കും. വീടിന്റെ ഗൃഹപ്രവേശ ചടങ്ങിലും പങ്കെടുക്കും. പുത്തരിക്കണ്ടം മൈതാനത്ത് പകൽ മൂന്നിന് കേരളം കൈവരിച്ച സമാനതകളില്ലാത്ത നേട്ടം മുഖ്യമന്ത്രി വിളംബരംചെയ്യും. ലൈഫിൽ വീടു പൂർത്തിയായവരുടെ സംഗമവും നടക്കും.
ലൈഫ് പദ്ധതി: ലിസ്റ്റിൽ വരാത്തവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം> ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം ഇപ്പോൾ ലിസ്റ്റിൽ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. സ്വന്തമായി ഭവനമില്ലാത്ത മുഴുവൻ പേർക്കും വീട് നൽകും. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭൂരഹിതരുടെ പുനരധിവാസമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയിൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. പദ്ധതിക്ക് സ്ഥലം വിട്ടുനൽകിയ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
from Kerala || Deshabhimani Online News https://ift.tt/2I7O0ZT
via IFTTT
No comments:
Post a Comment