കൊച്ചി > ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാൻസിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ 11 റീജണുകളിലായി 564 ശാഖകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. കഴിഞ്ഞ ആഗസ്തിലെ പണിമുടക്ക് ഒത്തുതീർന്നശേഷം ജോലിയിൽ പ്രവേശിച്ച ജീവനക്കാരിൽ 166 പേരെയാണ് കാരണംകാണിക്കാതെ ഡിസംബർ പത്തിന് മാനേജ്മെന്റ് പിരിച്ചുവിട്ടത്.
പണിമുടക്കിൽ റീജണൽ ഓഫീസുകളുടെയും മുഴുവൻ ശാഖകളും സ്തംഭിച്ചു. ചില ശാഖകൾ തുറക്കാൻ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും ജീവനക്കാരുടെ പ്രതിഷേധം മൂലം പരാജയപ്പെട്ടു. പൊലീസ് സഹായത്തോടെ ചില ശാഖകൾ തുറക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടു. പണിമുടക്കിയ ജീവനക്കാർ ജില്ലാ ശാഖകൾക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. എറണാകുളം, പാലക്കാട്, തിരുവനന്തപുരം ജില്ലാ ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധിച്ച ജീവനക്കാരെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളത്ത് സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ ഉൾപ്പെടെയുള്ളവർ അറസ്റ്റുവരിച്ചു.
അനിശ്ചിതകാല പണിമുടക്കിന് തുടക്കംകുറിച്ച് കൊച്ചിയിലെ ഹെഡോഫീസിനു മുന്നിൽ ചേർന്ന യോഗം സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി മനോജ് അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി സി സി രതീഷ്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം സി ഡി നന്ദകുമാർ, ജില്ലാ കമ്മിറ്റിയംഗം പി ആർ സത്യൻ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2N5XQhV
via IFTTT
No comments:
Post a Comment