ഇ വാർത്ത | evartha
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം തുടരുന്നു

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിൽ കോൺഗ്രസിനുള്ളിൽ തർക്കം തുടരുകയാണ്.
ഒരാള്‍ക്ക് ഒരു പദവി എന്ന സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടാണ് അസ്വാരസ്യങ്ങൾക്ക് വഴിവച്ചത്. എംഎല്‍എമാരും എംപിമാരും ഏറെ തിരക്കുള്ളവരാണെന്നും, അതിനൊപ്പം പാര്‍ട്ടി ചുമതല കൂടി നൽകുന്നത് അമിത ഭാരമാകുമെന്നുമാണു മുല്ലപ്പള്ളിപറയുന്നത്
ഐ ഗ്രൂപ്പാണ് മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ രംഗത്തു വന്നിരിക്കുന്നത്. എംഎൽഎമാരെയടക്കം പാർട്ടി സ്ഥാനങ്ങൾ നൽകണമെന്ന് അവർ വാദിക്കുന്നു. എംപിമാരായ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും ഇളവ് നല്‍കണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. ഒരാൾക്ക് ഒരു പദവി എന്ന നിലപാടിനെ കെ വി തോമസും പിന്തുണച്ചിരുന്നു.
പുനഃസംഘടന സംബന്ധിച്ച അന്തിമ ചര്ച്ചകല് വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കുമെന്നാണു റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയിലെത്തും. കഴിഞ്ഞ ദിവസം ഇരുവകും പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി , രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2TsDFhP
via IFTTT
No comments:
Post a Comment