വ്യോമാക്രമണം സ്വയം പ്രതിരോധ നടപടി മാത്രമെന്ന് ഇറാന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 7, 2020

വ്യോമാക്രമണം സ്വയം പ്രതിരോധ നടപടി മാത്രമെന്ന് ഇറാന്‍

ഇ വാർത്ത | evartha
വ്യോമാക്രമണം സ്വയം പ്രതിരോധ നടപടി മാത്രമെന്ന് ഇറാന്‍

ടെഹ്‌റാന്‍: യുഎസ് വ്യോമതാവളങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ന്യായീകരണവുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് ആണ് വിശദീകരണവുമായെ ത്തിയത്. ഇറാന്‍ കൈക്കൊണ്ടത് യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണെന്നായിരുന്നു വിശദീകരണം.

‘നമ്മുടെ പൗരന്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീരുത്വത്തോടെ ആക്രമണം നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി കൈക്കൊണ്ടു’ ജവാദ് സരിഫ് ട്വീറ്റ് ചെയ്തു. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിനോ യുദ്ധത്തിനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആക്രമണത്തിനെതിരേ സ്വയം പ്രതിരോധ നടപടികളെടുക്കുമെന്നും ജവാദ് സരീഫ് കൂട്ടിച്ചേര്‍ത്തു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/39PJXy3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages