ആദ്യ സൈറണ്‍ മുഴങ്ങി; ഫ്‌ളാറ്റുകള്‍ നിലംപൊത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

ആദ്യ സൈറണ്‍ മുഴങ്ങി; ഫ്‌ളാറ്റുകള്‍ നിലംപൊത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം

കൊച്ചി> ആദ്യ സൈറണ് മുഴങ്ങി. നിയമലംഘന നിര്മാണങ്ങള് നിഴല് പോലുമില്ലാതെ മണ്ണടിയാന് ഇനി നിമിഷങ്ങള് മാത്രം. 10.55 നാണ് രണ്ടാം സൈറണ് മുഴങ്ങുക. മൂന്നാം സൈറണ് 10.59 മുഴങ്ങുന്നതോടെ എച്2ഒ ഹോളി ഫെയ്ത്ത് അപ്പാര്ട്ട്മെന്റ് നിയന്ത്രിത സ്ഫോടനത്തോടെ തകര്ക്കും.

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ളാറ്റുകളായ എച്2ഒ ഹോളി ഫെയ്ത്ത്, ആല്ഫാ സെറിന് എന്നീ ഫ്ളാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ശനിയാഴ്ച തകര്ക്കുന്നത്. ശനിയാഴ്ച പകല് 10.59ന് മുഴങ്ങുന്ന മൂന്നാം സൈറണ് പിന്നാലെ ബ്ലാസ്റ്റിങ്ഷെഡിലെ എക്സ്പ്ലോഡറിലെ സ്വിച്ച് അമരാന് വേണ്ടി വരുന്നത് ഒരു മിനിറ്റുമാത്രം. തുടര്ന്ന് 11 മണിയ്ക്ക് സ്വച്ച് അമര്ത്തുന്നതോടെ ഫ്ളാറ്റ് നിലംപതിക്കും.

മരടിലെ നാല് പാര്പ്പിട സമുച്ചയങ്ങള് സുപ്രീംകോടതി നിര്ദേശപ്രകാരം പൊളിച്ചുനീക്കാനുള്ള ആദ്യ സ്ഫോടനങ്ങളാണ് ശനിയാഴ്ച നടക്കുക. നെട്ടൂരിലെ 15 നിലകളുള്ള ജെയിന് കോറല്കോവ്, കണ്ണാടിക്കാട്ടെ 16 നിലകളുള്ള ഗോള്ഡന് കായലോരം എന്നീ പാര്പ്പിട സമുച്ചയങ്ങളില് ഞായറാഴ്ചയാണ് സ്ഫോടനം..

ഇംഗ്ലീഷ് അക്ഷരം വി ആകൃതിയില് ഉയര്ന്നു നില്ക്കുന്ന ഹോളി ഫെയ്ത്ത് കെട്ടിടത്തിന്റെ ഒരുവശം 37 ഡിഗ്രിയും മറുവശം 46 ഡിഗ്രിയും ചരിഞ്ഞ് മുന്നിലെ ഗേറ്റിന്റെ ഭാഗത്തേക്ക് വീഴും. ആല്ഫ സെറീനിന്റെ ഇരട്ട ടവറിന്റെ എട്ടു നിലകളിലാണ് സ്ഫോടനം. സമീപത്തെ കായലിലേക്കും വീടുകള്ക്ക് മുകളിലേക്കും പതിക്കാത്തവിധം ടവറുകള്ക്കിടയിലെ പുല്ത്തകിടിയിലേക്കാണ് വീഴ്ത്തുക. 21,450 ടണ് മാലിന്യമുണ്ടാകുമെന്ന് കണക്കാക്കുന്നു.

അതീവ സുരക്ഷാ മുന്കരുതലോടെയാണ് സ്ഫോടനം. സമീപത്തെ വീടുകള്ക്കും കെട്ടിടങ്ങള്ക്കുമായി 60 കോടി രൂപയുടെ ഇന്ഷുറന്സ് പരിരക്ഷ ഏര്പ്പെടുത്തി. പ്രദേശത്ത് ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ ക്രമീകരണങ്ങള്ക്കുമായി 800 വീതം പൊലീസ് സേനാംഗങ്ങളുണ്ട്. സ്ഫോടനത്തിന്റെ ഭാഗമായുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള് പഠിക്കാന് ചെന്നൈ ഐഐടി ഉള്പ്പെടെ സ്ഥാപനങ്ങള് സ്ഥലത്തുണ്ട്.






from Kerala || Deshabhimani ​Online ​News https://ift.tt/2QK3mso
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages