ഇ വാർത്ത | evartha
നിയമവിരുദ്ധമായി എന്തു നിര്‍മ്മിച്ചാലും പൊളിക്കേണ്ടി വരും; ജി സുധാകരന്

പത്തനംതിട്ട: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച നടപടിയെ അനുകൂലിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകളാണവ. അതു നിലത്തു വീഴുമ്പോള്‍ ആരും വിതുമ്പേണ്ടതില്ല, നിയമവിരുദ്ധമായി എന്തു നിര്‍മ്മിച്ചാലും അത് പൊളിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ഫ്ലാറ്റുകള്‍ പൊളിക്കുന്ന വാര്‍ത്ത ചിലര്‍ അവതരിപ്പിച്ചതു വിതുമ്പുന്ന പോലെയാണ് . എന്തിനാണെന്നു മനസിലാവുന്നില്ല. ഈ ഫ്ലാറ്റുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണു നടന്നിട്ടുള്ളത്. കുറ്റക്കാരെയെല്ലാം പിടിക്കണമെന്നും മന്ത്രി പറഞ്ഞു.
30 വര്‍ഷം തകരാര്‍ വരാത്തനിലയില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ജോലികള്‍ ഏറ്റെടുക്കില്ലെന്നു പറഞ്ഞു കരാറുകാര്‍ ഈ സര്‍ക്കാരിനെ വെല്ലുവിളിക്കേണ്ട. വേണ്ടിവന്നാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്കി.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Nm1vbl
via IFTTT
No comments:
Post a Comment