ഇ വാർത്ത | evartha
യുഎപിഎ ചുമത്തി തടവിലാക്കിയ അലനെയും താഹയേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍

തലശ്ശേരി: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ ഒരു വിഭാഗം അധ്യാപകരാണ് ഇരുവരെയും മോചിപ്പിക്കാന്‍ ഇടപെടലാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം തയ്യാറാക്കുന്നത്.
ഇരുവര്‍ക്കും മാവോവാദിബന്ധം സി.പി.എം. ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യാപകസംഘടനയിലെ ഭാരവാഹികളടക്കം നിവേദനവുമായി മുന്നോട്ടുവന്നത്.അലനേയും താഹയേയും അറസ്റ്റുചെയ്തതും കേസ് എന്‍.ഐ.എ.ക്ക് കൈമാറിയതിലും ആശങ്കയുള്ളതായി നിവേദനത്തിലുണ്ട്.
സി.പി.എം. അനുകൂല സര്‍ക്കാര്‍ കോളേജ് അധ്യാപക സംഘടനയായ എ.കെ.ജി.സി.ടി.യിലെ അംഗങ്ങളും ഭാരവാഹികളും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഫിലോസഫി വിഭാഗം അസി.പ്രൊഫസറും എഴുത്തുകാരനുമായ ദിലീപ് രാജിന്റെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2G5Gmy2
via IFTTT
No comments:
Post a Comment