മാർത്തോമൻ ചെറിയപള്ളി കേസ്‌: കലക്‌ടർ നേരിട്ട്‌ ഹാജരാകേണ്ട - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

മാർത്തോമൻ ചെറിയപള്ളി കേസ്‌: കലക്‌ടർ നേരിട്ട്‌ ഹാജരാകേണ്ട


കൊച്ചി> കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഏറ്റെടുക്കണമെന്ന കേസിൽ നേരിട്ടു ഹാജരാവുന്നതിൽ നിന്ന് എറണാകുളം കളക്ടറെ ഹൈക്കോടതി ഒഴിവാക്കി. കളക്ടറുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇന്നേക്കകം പള്ളി ഏറ്റടുക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കളക്ടർ നേരിട്ട് ഹാജരാവണമെന്ന് കോടതി നിർദേശിച്ചിരുന്നു. കളക്ടർ ഇന്നു ഹാജരായില്ല.

പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ സർക്കാർ പുനപ്പരിശോധനാ ഹർജി ഇന്ന് നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാറിന്റെ ഹർജിയും യാക്കോബായ പക്ഷത്തിന്റെ രണ്ടു പുനപ്പരിശോധനാ ഹർജികളും കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഉത്തരവ് നടപ്പാക്കാത്തതിനെതിരായ ഓർത്തഡോക്സ് പക്ഷത്തിന്റെ കോടതിയലക്ഷ്യക്കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/38xMMCc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages