ഭരണഘടന ഓഡിറ്റിങ്ങിന് വിധേയമാക്കണം; ജനങ്ങള്‍ക്ക് കത്തുമായി ജെ.ചലമേശ്വര്‍ അടക്കമുള്ള എട്ട് പ്രമുഖ വ്യക്തികള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

ഭരണഘടന ഓഡിറ്റിങ്ങിന് വിധേയമാക്കണം; ജനങ്ങള്‍ക്ക് കത്തുമായി ജെ.ചലമേശ്വര്‍ അടക്കമുള്ള എട്ട് പ്രമുഖ വ്യക്തികള്‍

ഇ വാർത്ത | evartha
ഭരണഘടന ഓഡിറ്റിങ്ങിന് വിധേയമാക്കണം; ജനങ്ങള്‍ക്ക് കത്തുമായി ജെ.ചലമേശ്വര്‍ അടക്കമുള്ള എട്ട് പ്രമുഖ വ്യക്തികള്‍

ദില്ലി: രാജ്യത്ത് ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആത്മപരിശോധനയ്ക്കും ഓഡിറ്റിങ്ങിനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള പ്രധാനപ്പെട്ട എട്ട് വ്യക്തിത്വങ്ങള്‍ . പൗരത്വഭേദഗതിയ്ക്ക് എതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

മുന്‍സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി, മുന്‍ സൈനിക കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹര്‍ചരണ്‍ജിത് സിംഗ് പനാംഗ്, നടിയും സെന്‍സര്‍ബോര്‍ഡ് മുന്‍ ചെയര്‍പേഴ്സണുമായ ഷര്‍മിള ടാഗോര്‍ മുന്‍ യുജിസി ചെയര്‍മാന്‍ സുഖ്‌ദോ തോരട്ട്, മുന്‍ പ്ലാനിംഗ് കമ്മീഷന്‍ അംഗം സ്യേദ ഹമീദ്, കര്‍ണടിക് മ്യൂസിഷന്‍ ടി.എം കൃഷ്ണ, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി എട്ടുപേരാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.

‘ഭരണഘടന, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ അധികാര ദുര്‍വിനിയോഗത്തിന് നിയമസാധുത നല്‍കാനുള്ള കേവലം ഭരണപരമായ ഒരു മാനുവലാണോ ? സ്വാതന്ത്ര്യമെന്നത് ഒരു വിഭാഗം പൗരന്മാര്‍ക്ക് മറ്റുള്ളവരുടെ അവകാശങ്ങളെ അവമതിച്ചുകൊണ്ട് എന്തും ചെയ്യാനുള്ള ലൈസന്‍സാണോയെന്നും’ അവര്‍ ചോദിക്കുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/36Pf0YT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages