മുത്തൂറ്റ്‌ എംഡിയെ കല്ലെറിഞ്ഞതിൽ പങ്കില്ല; ഇത്‌ സമരം വഴിതിരിച്ചുവിടാനുള്ള മാനേജ്‌മെൻറിന്റെ ശ്രമം : സിസി രതീഷ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 7, 2020

മുത്തൂറ്റ്‌ എംഡിയെ കല്ലെറിഞ്ഞതിൽ പങ്കില്ല; ഇത്‌ സമരം വഴിതിരിച്ചുവിടാനുള്ള മാനേജ്‌മെൻറിന്റെ ശ്രമം : സിസി രതീഷ്‌

കൊച്ചി> മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടർക്ക് നേരേയുള്ള ആക്രമണത്തിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ഒരുപങ്കുമില്ലെന്ന് മുത്തൂറ്റ് എംപ്ലോയീസ് യൂണിയൻ നേതാവ് സി സി രതിഷ് പറഞ്ഞു. ഇന്ന് നടന്ന അക്രമം മാനേജ്മെൻറ് തന്നെ ആസൂത്രിതമായി നടത്തിയതാണോയെന്ന് സംശയിക്കുന്നു.

സമരം ചെയ്യുന്ന തൊഴിലാളികൾ ഒരിക്കലും അക്രമം നടത്തിയിട്ടില്ല. ദിവസങ്ങളായി ന്യായമായ ആവശ്യങ്ങൾക്കായി സമരപന്തലിൽ സമാധാനപരമായാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. സമരത്തെ പരാജയപ്പെടുത്താനുള്ള നീക്കമാണിതിന്റെ പിന്നിലെന്ന് കരുതുന്നതായും സിസി രതീഷ് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2ZYzWKi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages