തിരുവനന്തപുരം> നോബേൽ ജേതാവ് മൈക്കിൾ ലെവിറ്റിനെ പണിമുടക്ക് ദിവസം തടഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാർ ക്ഷമചോദിച്ചു. ആലപ്പുഴ കലക്ടർ നേരിട്ട് സന്ദർശിച്ചാണ് അദ്ദേഹത്തോട് ക്ഷമചോദിച്ചത്. പണിമുടക്കിൽ തന്നെ തടഞ്ഞതിൽ പരാതിയില്ലെന്നും വിവാദങ്ങളിൽ താൽപര്യമില്ലെന്നും തുടർന്ന് ലെവിറ്റ് പ്രതികരിച്ചു.
കേരള സർവ്വകലാശാലയിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന്റെ അതിഥിയായി എത്തിയതാണ് ലെവിറ്റ്.
ബുധനാഴ്ച ലെവിറ്റ് സഞ്ചരിച്ച ഹൗസ്ബോട്ട് ഒന്നരമണിക്കൂർ വേമ്പനാട്ടുകായലിൽ തടഞ്ഞ സംഭവത്തിൽ നാലുപേർക്കെതിരെ ഇന്നലെ കേസെടുത്തിട്ടുണ്ട്. സംഭവം അപലപനീയമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.
വിനോദ സഞ്ചാരമേഖലയെ ഹർത്താലിലും പണിമുടക്കിലും നിന്ന് ഒഴിവാക്കാൻ സർവ്വകക്ഷിയോഗത്തിൽ ധാരണയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2s5V4le
via IFTTT
No comments:
Post a Comment