ഇ വാർത്ത | evartha
റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കി കേന്ദ്രനടപടി

ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ
നിശ്ചലദൃശ്യം ഒഴിവാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി. നേരത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോയും പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ തീരുമാനം വിവാദമാകുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഒഴിവാക്കിയ നീക്കം നടത്തിയത്.
പൗരത്വ ബില്‍ എതിര്‍ത്തതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബംഗാളിലെ പാര്‍ലമെന്ററികാര്യ മന്ത്രി തപസ് റോയ് കുറ്റപ്പെടുത്തി. മുന്‍വിധികളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നതെന്ന് എന്‍സിപി നേതാവ് സുപ്രിയ സുളെ പറഞ്ഞു. മഹാരാഷ്ട്രയുടെയും ബംഗാളിന്റെയും ടാബ്ലോ ഒഴിവാക്കിയത് അവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സുപ്രിയ പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്‍പെടെ ആകെ 36 നിര്‍ദേശങ്ങളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരുന്നത്. വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമായി 24 നിര്‍ദേശങ്ങളും ലഭിച്ചു. ആകെ ലഭിച്ച 58 നിര്‍ദേശങ്ങളില്‍ 22 എണ്ണത്തിന് മാത്രമാണ് അംഗീകാരം നല്‍കിയത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2FjCtFa
via IFTTT
No comments:
Post a Comment