ഇ വാർത്ത | evartha
ഗവര്‍ണറുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

തിരുവന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പൗരത്വ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരും ഗവര്‍ണറുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ചിഫ് സെക്രട്ടറി ഗവര്‍ണര്‍ കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് വിശദീകരിക്കാനായിരുന്നു ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം.
പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് നല്‍കാനാണു ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് ഗവര്‍ണര്‍ക്കു മറുപടി നല്കാന് സര്‍ക്കാര്‍ തയാറായിരിക്കുന്നത്. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ ചീഫ് സെക്രട്ടറി അറിയിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NHyhnj
via IFTTT
No comments:
Post a Comment