വാല്‍പ്പാറ> ആണ്‍സുഹൃത്ത് കൊലപ്പെടുത്തി തമിഴ്നാട്ടിലെ കാട്ടില്‍ ഉപേക്ഷിച്ച മരട് സ്വദേശി ഇവയുടെ മൃതദേഹം കണ്ടെത്തി.ദേഹമാസകലം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം.
ചൊവ്വാഴ്ചയാണ് ഇവയെ കാണാനില്ലെന്ന പരാതിയില്‍ സുഹൃത്ത് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ, പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടായത്.
പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫര്‍ ചൂണ്ടികാട്ടിയ പ്രദേശത്ത് തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പൊലീസിന്റെ കൂടി സഹായത്തോടെ തിരച്ചില്‍ നടത്തുകയായിരുന്നു.
സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചുവെന്നു മൊഴി നല്‍കുകയായിരുന്നു
from Kerala || Deshabhimani Online News https://ift.tt/2N53iRM
via IFTTT
No comments:
Post a Comment