കൊച്ചി> പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും രണ്ട് ജയിലുകളിൽ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ ഇതിന്റെ കാരണം വ്യക്തമാക്കി പ്രത്യേക ഹർജി നൽകിയാൽ, ആവശ്യം പരിഗണിക്കാമെന്ന് കോടതി എൻഐഎ അഭിഭാഷകനോട് പറഞ്ഞു.
കേസിൽ അലനെയും താഹയെയും 14 ദിവസം വരെ റിമാൻഡ് ചെയ്തു. 90 ദിവസത്തെ റിമാൻഡ്കൂടി ആവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദവും കോടതി ബുധനാഴ്ച പരിഗണിക്കും. ആറ് ദിവസത്തെ എൻഐഎ കസ്റ്റഡി ചൊവ്വാഴ്ച
അവസാനിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2tZRudh
via IFTTT
No comments:
Post a Comment