ഇ വാർത്ത | evartha
യുക്രേനിയന്‍ വിമാനം ആക്രമിച്ചത് അബദ്ധത്തിലെന്ന് ഇറാന്

ടെഹ്റാന്: യുക്രേനിയന്‍ വിമാനം ആക്രമണത്തില്‍ തകര്‍ന്നതെന്ന് സമ്മതിച്ച് ഇറാന്. ആക്രമണത്തനു കാരണം മാനുഷികമായ പിഴവാണെന്നും, ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇറാന് അറിയിച്ചു. ബുധനാഴ്ച ഇറേനിയന്‍ തലസ്ഥാനമായ ടെഹ്റാനില്‍നിന്ന് യുക്രെയിന് തലസ്ഥാനമായ കീവിലേക്കു പുറപ്പെട്ട യാത്രാവിമാനമാണ് ഇറാന് ആക്രമിച്ചത്.
ഇറാക്കിലെ യുഎസ് താവളങ്ങളെ കേന്ദ്രീകരിച്ച് ഇറാന് നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് യുക്രെയിന് വിമാനത്തിന് അപകടം സംഭവിച്ചത്. അപകടത്തില്‍ 176 പേര് മരിച്ചു . നേരത്തെ ഇറാന്റെ മിസൈലാക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/39Z0jEx
via IFTTT
No comments:
Post a Comment