മണിക്കൂറുകള്‍ മാത്രം; ഫ്‌ളാറ്റുകള്‍ ഇന്ന് മണ്ണിലേയ്ക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

മണിക്കൂറുകള്‍ മാത്രം; ഫ്‌ളാറ്റുകള്‍ ഇന്ന് മണ്ണിലേയ്ക്ക്‌

കൊച്ചി
വെറും 9 സെക്കൻഡ്. ശനിയാഴ്ച പകൽ 10.59ന് മുഴങ്ങുന്ന മൂന്നാം സൈറണ് പിന്നാലെ ബ്ലാസ്റ്റിങ്ഷെഡിലെ എക്സ്പ്ലോഡറിലെ സ്വിച്ച് അമരാൻ വേണ്ടത് ഒരു മിനിറ്റ്. നെട്ടൂരിലെ 19 നിലകളുള്ള ഹോളി ഫെയ്ത്ത് എച്ച്2ഒ പാർപ്പിടസമുച്ചയം നിലംപൊത്തും. അർധ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ആറുനിലകളിൽ ശക്തിയേറിയ സ്ഫോടനം പൂർത്തിയാകുമ്പോൾ നെട്ടൂർ കായലോരത്ത് ഉയരുന്നത് ആറുനിലയോളം കോൺക്രീറ്റ് മാലിന്യക്കൂന. അഞ്ചു മിനിറ്റിനുശേഷം രണ്ടാം സ്ഫോടനത്തിൽ വീഴുക 16 വീതം നിലകളുള്ള കുണ്ടന്നൂരിലെ ആൽഫ സെറീൻ ഇരട്ട അപ്പാർട്ട്മെന്റ്.

തീരദേശ നിയന്ത്രണചട്ടങ്ങൾ ലംഘിച്ച് നിർമിച്ച മരടിലെ നാല് പാർപ്പിട സമുച്ചയങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം പൊളിച്ചുനീക്കാനുള്ള ആദ്യ സ്ഫോടനങ്ങളാണ് ശനിയാഴ്ച നടക്കുക. നെട്ടൂരിലെ 15 നിലകളുള്ള ജെയിൻ കോറൽകോവ്, കണ്ണാടിക്കാട്ടെ 16 നിലകളുള്ള ഗോൾഡൻ കായലോരം എന്നീ പാർപ്പിട സമുച്ചയങ്ങളിൽ ഞായറാഴ്ചയാണ് സ്ഫോടനം.
സുരക്ഷിത സ്ഫോടനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പുകളെല്ലാം വെള്ളിയാഴ്ച വൈകിട്ട് പൂർത്തിയായി. ഉച്ചയ്ക്ക് വിദഗ്ധരുടെ മേൽനോട്ടത്തിൽ മോക്ഡ്രിൽ നടത്തി. പകൽ 1.35ന് തുടങ്ങി 2.02 വരെ മോക്ഡ്രിൽ നീണ്ടു.

ഇംഗ്ലീഷ് അക്ഷരം വി ആകൃതിയിൽ ഉയർന്നു നിൽക്കുന്ന ഹോളി ഫെയ്ത്ത് കെട്ടിടത്തിന്റെ ഒരുവശം 37 ഡിഗ്രിയും മറുവശം 46 ഡിഗ്രിയും ചരിഞ്ഞ് മുന്നിലെ ഗേറ്റിന്റെ ഭാഗത്തേക്ക് വീഴും. ആൽഫ സെറീനിന്റെ ഇരട്ട ടവറിന്റെ എട്ടു നിലകളിലാണ് സ്ഫോടനം. സമീപത്തെ കായലിലേക്കും വീടുകൾക്ക് മുകളിലേക്കും പതിക്കാത്തവിധം ടവറുകൾക്കിടയിലെ പുൽത്തകിടിയിലേക്കാണ് വീഴ്ത്തുക. 21,450 ടൺ മാലിന്യമുണ്ടാകുമെന്ന് കണക്കാക്കുന്നു.

അതീവ സുരക്ഷാ മുൻകരുതലോടെയാണ് സ്ഫോടനം. 200 മീറ്റർ ചുറ്റളവിൽ ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കുമായി 60 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. പ്രദേശത്ത് ഗതാഗത നിയന്ത്രണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി 800 വീതം പൊലീസ് സേനാംഗങ്ങളുണ്ടാകും. സ്ഫോടനത്തിന്റെ ഭാഗമായുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ ചെന്നൈ ഐഐടി ഉൾപ്പെടെ സ്ഥാപനങ്ങൾ സ്ഥലത്തുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2R4Z6TB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages