ആലപ്പുഴ > തീരദേശ പരിപാലന നിയമം ലംഘിച്ച് ചേർത്തല പാണാവള്ളി നെടിയതുരുത്തിൽ നിർമിച്ച മുത്തൂറ്റ് കാപ്പികോ റിസോർട്ട് പൊളിക്കണമെന്ന സുപ്രീംകോടതിവിധിയിൽ സർക്കാരിൽനിന്നുള്ള അറിയിപ്പ് ലഭിച്ചശേഷം നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കലക്ടറുടെ അറിയിപ്പ് ലഭിച്ചതായും യോഗം വിളിച്ചതായുമുള്ള വാർത്ത ശരിയല്ല. സർക്കാരിൽനിന്നുള്ള നിർദേശം കലക്ടർ അറിയിക്കുന്നതോടെ തുടർനടപടി സ്വീകരിക്കുമെന്ന് പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ. പ്രദീപ് കൂടയ്ക്കൽ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2NtHujf
via IFTTT
No comments:
Post a Comment