ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; സമ്മേളനം ബഹിഷ്‌കരിച്ച് വെട്ടിലായി യുഡിഎഫ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; സമ്മേളനം ബഹിഷ്‌കരിച്ച് വെട്ടിലായി യുഡിഎഫ്‌

ഇ വാർത്ത | evartha
ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; സമ്മേളനം ബഹിഷ്‌കരിച്ച് വെട്ടിലായി യുഡിഎഫ്‌

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക് അഭിനന്ദനമറിയിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. യുഡിഎഫ് സമ്മേളനം ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധിയുടെ നടപടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുലിന്റെ അഭിനന്ദന കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രവാസികളുടെ ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറഞ്ഞു. അതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ധൂര്‍ത്താണെന്നാരോപിച്ചാണ് യുഡിഎഫ് ഇത്തവണ സമ്മേളനം ബഹിഷ്‌കരിച്ചത്. ഒന്നാം സമ്മേളനത്തിലെടുത്ത 60 തീരുമാനങ്ങളില്‍ ഒന്നുപോലും ഫലപ്രദമായി നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ലോക കേരള സഭയുടെ വൈസ്.ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെക്കുകയും ചെയ്തിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/35hB64H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages