വീക്ഷണത്തിൽ ശമ്പളം കുടിശ്ശിക; 3 എഡിഷനുകൾ അച്ചടി നിർത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 16, 2020

വീക്ഷണത്തിൽ ശമ്പളം കുടിശ്ശിക; 3 എഡിഷനുകൾ അച്ചടി നിർത്തി

കൊച്ചി > കോൺഗ്രസ് പാർടിയുടെ മുഖപത്രമായ വീക്ഷണത്തിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് എട്ടു മാസം. പിഎഫ്, ഇഎസ്ഐ വിഹിതം കുടിശ്ശികയുമുണ്ട്. കുടിശ്ശിക വർധിച്ചതോടെ എസ്ബിഐയിലെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. കൊച്ചി കേന്ദ്ര ഓഫീസിലെ എഡിറ്റോറിയൽ ജീവനക്കാർക്ക് എട്ടു മാസമായി ശമ്പളം കിട്ടിയിട്ട്. കോഴിക്കോട് യൂണിറ്റിൽ അഞ്ച് മാസവും കൊച്ചി മാർക്കറ്റിങ് ജീവനക്കാർക്കും കൊല്ലം എഡിഷനിലും നാലു മാസവും തിരുവനന്തപുരം യൂണിറ്റിൽ മൂന്ന് മാസവും ശമ്പളം കുടിശ്ശികയാണ്. കോട്ടയം, തൃശൂർ, കൊല്ലം എഡിഷനുകൾ അച്ചടി നിർത്തി. പ്രസ്സുകളിലെ ബിൽ കുടിശ്ശിക പരിധി വിട്ടതാണ് കാരണം.

ശമ്പള കുടിശ്ശിക ചോദിക്കുന്നവരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നുമുണ്ട്. വീക്ഷണം മാനേജ്മെന്റിന്റെ ദ്രോഹ നടപടികൾക്കെതിരെ ജീവനക്കാരിൽ അമർഷമുയർന്നിട്ടുണ്ട്. ധനലക്ഷ്മി ബാങ്കിലെ കനത്ത തുകയുടെ ഓവർ ഡ്രാഫ്റ്റ് വിപുലീകരിച്ച് ക്രിസ്മസ്, പുതുവത്സരക്കാലത്ത് ശമ്പള കുടിശ്ശികയുടെ ചെറിയൊരു ഭാഗം വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പല എഡിഷനിലും ജീവനക്കാർ സമരമാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

രണ്ടുവർഷത്തിനിടെ രണ്ടരക്കോടിയോളം രൂപ കെപിസിസി നൽകുകയും എട്ടു കോടിയോളം രൂപ വരുമാനമുണ്ടാകുകയും ചെയ്ത പത്രത്തിന് കടം ഉണ്ടായതിനെക്കുറിച്ച് കെപിസിസി നേതൃയോഗം ചർച്ച ചെയ്തിരുന്നു. മാനേജ്മെന്റ് പാളിച്ചയാണ് വലിയ ബാധ്യതയിലേക്ക് നയിച്ചതെന്ന് മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

കോൺഗ്രസിന് പ്രതിദിന മുഖപത്രമുള്ളത് മലയാളത്തിൽ മാത്രമാണ്. വീക്ഷണം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയാണ് പത്രത്തിന്റെ ഉടമസ്ഥർ. വീക്ഷണത്തിന് സ്വന്തമായി ഒരിടത്തും പ്രസ് ഇല്ല. പത്രക്കടലാസ്, അച്ചടിക്കൂലി, ശമ്പള കുടിശ്ശിക, മറ്റു ബാധ്യതകൾ എന്നിവയെല്ലാം ചേർന്ന് മൂന്നരക്കോടിയോളം രൂപ കടമുണ്ടെന്നാണ് കെപിസിസി കണക്കാക്കുന്നത്. എറണാകുളത്തെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഒരു ഭാഗം മറിച്ച് വിറ്റത് മാനേജ്മെന്റ് യഥാസമയം കണ്ടെത്തിയില്ലെന്നും ആക്ഷേപമുണ്ട്.

കമ്പനി ചെയർമാൻ കൂടിയായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് നേതാക്കൾക്കും ജീവനക്കാർ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ശമ്പള കുടിശ്ശികയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വീക്ഷണം എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുകൂടിയായ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഏഴിന് മാനേജ്മെന്റിന് കത്ത് നൽകിയെങ്കിലും പരിഹസിച്ചുവിടുകയായിരുന്നു നേതൃത്വം. വി എം സുധീരൻ ചെയർമാൻ ചുമതല ഒഴിഞ്ഞശേഷം പി ടി തോമസ് എംഎൽഎയാണ് എംഡി. വൻതുക കുടിശ്ശികയായതും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തിരിഞ്ഞുനോക്കാത്തതും വീക്ഷണത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ജീവനക്കാർ പറയുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2FVymiX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages