ഇ വാർത്ത | evartha
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് എംഎം ഹസന്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ 24 മണിക്കൂര്‍ ഉപവാസസമരത്തിനൊരുങ്ങുന്നു. നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 9ന് രാജ്ഭവനു മുന്നിലാണ് സമരം.ജനുവരി പത്തിന് രാവിലെ വരെ ഉപവാസമിരിക്കും. പൗരത്വ ഭേദഗതി നിയമം പിന്വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി സമാപന ചടങ്ങില്‍ പങ്കെടുക്കും. രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക നേതാക്കള്‍ അഭിവാദ്യം അര്‍പ്പിക്കുമെന്ന് നെഹ്‌റു സെന്റര്‍ ജനറല്‍ സെക്രട്ടറി എം.ആര്. തമ്പാന്‍ അറിയിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/36pT4Dp
via IFTTT
No comments:
Post a Comment