കൊച്ചി > പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധ സംഗമം എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകൻ രാജീവ് പള്ളുരുത്തി അധ്യക്ഷനായി. ജില്ലയുടെ വിവിധ ഭാഗത്തുനിന്നുള്ള ഭിന്നശേഷിക്കാർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സൂചകമായി ദേശീയ പതാകയും കയ്യിലേന്തിയാണ് പ്രതിഷേധക്കാർ സമരത്തിൽ പങ്കെടുത്തത്. വിവിധ മനുഷ്യാവകാശ, ഭിന്നശേഷി സംഘടനകൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.
from Kerala || Deshabhimani Online News https://ift.tt/2Mowd2V
via IFTTT
No comments:
Post a Comment