ഇ വാർത്ത | evartha
ത്രിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തി.
തിരക്കിട്ട പരിപാടികളാണു രാഹുല്‍ ഗാന്ധിക്കു വയനാട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെ പത്തിനു കരുവാരകുണ്ട് ഗവ. ഹൈസ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കമാകും.
വെള്ളിയാഴ്ച രാവിലെ 10ന് മീനങ്ങാടി ചോളയില്‍ ഓഡിറ്റോറിയത്തില്‍ എം.ഐ. ഷാനവാസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും. 11ന് ബത്തേരി സര്‍വജന സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ വീടും, സര്‍വജന സ്കൂളും സന്ദര്‍ശിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LporFz
via IFTTT
No comments:
Post a Comment