‘ഒരു ദിവസം ഉച്ചവരെ ഒരുമിച്ചിരുന്ന് സമരം ചെയ്താല്‍ ഇല്ലാതാകുന്നതാണോ സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള അകലം?’;മുല്ലപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 23, 2019

‘ഒരു ദിവസം ഉച്ചവരെ ഒരുമിച്ചിരുന്ന് സമരം ചെയ്താല്‍ ഇല്ലാതാകുന്നതാണോ സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള അകലം?’;മുല്ലപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍

ഇ വാർത്ത | evartha
‘ഒരു ദിവസം ഉച്ചവരെ ഒരുമിച്ചിരുന്ന് സമരം ചെയ്താല്‍ ഇല്ലാതാകുന്നതാണോ സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള അകലം?’;മുല്ലപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷത്തോട്‌ ചേര്‍ന്ന്‌ സംയുക്ത പ്രതിഷേധം നടത്തിയ വിഷയത്തില്‍ കോണ്‍ഗ്രസില്‍ പോര്‌ മുറുകുകയാണ്‌. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ നിലപാടിനെ എതിര്‍ത്തപ്പോള്‍ വിഡി സതീശനും ഉമ്മന്‍ ചാണ്ടിയുമെല്ലാം സംയുക്ത പ്രതിഷേധമെന്ന നിലപാടില്‍ ഉറച്ചു നിന്നു.


കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായിരിക്കെ മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ക്ക്‌ മറുപടിയുമായി എത്തിയിരിക്കുക യാണ്‌ വി ഡി സതീശന്‍. പിണറായിയെയും സിപിഎമ്മിനെയും സഭയില്‍ എതിര്‍ക്കുന്നവരാണ്‌ തങ്ങളെന്ന്‌ സതീശന്‍ പറഞ്ഞു. ഒരുമിച്ചിരുന്നു പ്രതിഷേധിച്ചാല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അകലം ഇല്ലാതാകുമോയെന്നും ചോദിക്കുന്നു.ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം;

” പൗരത്വ നിയമ പ്രശ്നത്തിൽ എൽ ഡി എഫും ആയി ചേർന്നുള്ള സമരത്തെ ഞാൻ എന്തു കൊണ്ട് പിൻതുണച്ചു?
1. പൗരത്വ നിയമവും എൻആർസിയും ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലീം സമുദായത്തിനിടയിൽ വലിയ ഉത്ക്കണ്ഠയും അരക്ഷിതത്വബോധവും ഉണ്ടാക്കിയിരുന്നു. അത് മാറ്റി അവർക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കേണ്ട ചുമതല മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുണ്ടായിരുന്നു. നമ്മൾ ആ സമയത്ത് ചേരികളിലായി നിന്ന് പോരടിച്ചാൽ അത് അവർക്കിടയിൽ രാഷ്ട്രീയത്തോടു തന്നെ അവമതിപ്പുണ്ടാക്കും.
2. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കൾ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്.
3. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് ഈ വിഷയം ഉയർത്തിയാൽ അത് ദേശീയ ശ്രദ്ധ ആകർഷിക്കും
4 .അതോടെ തീവ്രവാദം പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന ,കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾ ഒറ്റപ്പെടും.തങ്ങളെ സംരക്ഷിക്കാൻ ആരുമില്ലെന്ന തോന്നലുണ്ടായാൽ പലരും ഇവരുടെ പുറകെ പോകും.
ഒരു ദിവസം ഉച്ചവരെ ഒരുമിച്ചിരുന്ന് സമരം ചെയ്താൽ ഇല്ലാതാകുന്നതാണോ സി പി എമ്മും കോൺഗ്രസും തമ്മിലുള്ള അകലം?
അതിനർത്ഥം എല്ലാ ദിവസവും അവരുടെ കൂടെ സമരം ചെയ്യണമെന്നാണോ?
ഞങ്ങളൊക്കെ പിണറായിയെയും സി പി എമ്മിനെയും നിയമസഭക്കകത്തും പുറത്തും നേരിട്ടെതിർക്കുന്നവരാണ്.( പ്രസ്താവനയിലും പത്രസമ്മേളനത്തിലും മാത്രമല്ലാ) അങ്ങിനെ എതിർക്കുന്നവർ എത്ര പേർ നമുക്കിടയിൽ ഉണ്ടെന്നു കൂടി മനസ്സിലാക്കിയാൽ നന്നായിരിക്കും.
ഒരു ഗൗരവമായ ദേശീയ പ്രശ്നത്തിൽ കോൺഗ്രസുകാർ എന്ത് നിലപാടെടുക്കണമെന്നതിന്റെ ഉത്തമമായ ഉദാഹരണമാണ് കോൺഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി എടുക്കുന്ന നടപടികൾ.ഉമ്മൻ ചാണ്ടി സാറിനെ ഞാൻ അഭിനന്ദിക്കുന്നു. കാരണം അദ്ദേഹം എടുത്ത നിലപാടിൽ ഉറച്ചു നിന്നു.”

പൗരത്വ നിയമ പ്രശ്നത്തിൽ എൽ ഡി എഫും ആയി ചേർന്നുള്ള സമരത്തെ ഞാൻ എന്തു കൊണ്ട് പിൻതുണച്ചു?1. പൗരത്വ നിയമവും എൻആർസിയും…

Posted by V D Satheesan on Monday, December 23, 2019


Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2EPRrCF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages