മലപ്പുറം> മുൻ സന്തോഷ് ട്രോഫി താരം ആർ.ധനരാജൻ (40) ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് തൊട്ടേക്കാട് സ്വദേശി ആണ് . പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഖാദറലി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം.
പെരിന്തൽമണ്ണ എഫ് സിക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയ ധനരാജൻ ആദ്യ പകുതി അവസാനിക്കാറായപ്പോൾ നെഞ്ചുവേദനയെത്തുടർന്ന് മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോഹൻ ബഗാന്, ഈസ്റ്റ് ബംഗാള്, മുഹമ്മദന്സ് ക്ലബുകള്ക്ക് വേണ്ടി ഏറെക്കാലം ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.
മൃതദേഹം മൗലാന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ അർച്ചന. മകൾ : ശിവാനി
from Kerala || Deshabhimani Online News https://ift.tt/2skI0c1
via IFTTT
No comments:
Post a Comment