ഇ വാർത്ത | evartha
നിയമസഭ പ്രത്യേക സമ്മേളനം ഇന്ന്; പൗരത്വ ഭേഗദതി ചർച്ചയാകും

തിരുവനന്തപുരം:കേരള നിയമസഭ ഇന്ന് പ്രത്യേക സമ്മേളനം ചേരും.പൗരത്വ ഭേഗദതി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന പ്രമേയം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിട്ടുണ്ട്. ബി.ജെ.പി മാത്രമാണ് പ്രമേയത്തെ എതിര്‍ക്കാന്‍ സാധ്യത.
ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് നിയമസഭ ചേരണമെന്ന നിര്‍ദേശം ഉയര്‍ന്നത്. തുടര്‍ന്ന്, അടിയന്തര മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കുകയായിരുന്നു. പട്ടിക വിഭാഗം സംവരണം 10 വര്‍ഷത്തേക്ക് നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കലാണ് സമ്മേളനത്തിന്റെ ഔദ്യോഗിക അജണ്ട.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/35bDJEQ
via IFTTT
No comments:
Post a Comment