രാജ്യദ്രോഹികളെന്ന് കുമ്മനം പറഞ്ഞത് സവര്‍ക്കറെ കുറിച്ചാകാം: എ കെ ബാലന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 24, 2019

രാജ്യദ്രോഹികളെന്ന് കുമ്മനം പറഞ്ഞത് സവര്‍ക്കറെ കുറിച്ചാകാം: എ കെ ബാലന്‍

കോഴിക്കോട് > പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രപ്രവര്ത്തകര്ക്ക് രാജ്യസ്നേഹമില്ലെന്ന് പറഞ്ഞ ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി എ കെ ബാലന്. ബ്രിട്ടീഷുകാര്ക്ക് മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരാണ് രാജ്യദ്രോഹികളെന്ന് മന്ത്രി പ്രതികരിച്ചു. സവര്ക്കറെ പോലുള്ളവരുടെ അനുഭവത്തിന്റെ പേരിലാകാം കുമ്മനം അങ്ങനെ പറഞ്ഞത്. ഇന്ത്യയിലെ കോണ്ഗ്രസുകാര്ക്കോ കമ്യൂണിസ്റ്റുകാര്ക്കോ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുന്ന ജോലി ആയിരുന്നില്ല. ജയിലില് കിടക്കാന് സാധിക്കാത്തതുകൊണ്ട് മാപ്പെഴുതി കൊടുത്തത് കുമ്മനത്തിന്റെ നേതാക്കളാണെന്നും എ കെ ബാലന് പറഞ്ഞു.

അതേസമയം ഗവര്ണറുടെ പരിപാടി ബഹിഷ്കരിക്കണമെന്ന് സര്ക്കാര് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയമായി അഭിപ്രായം പറയുന്നതിനെ സംബന്ധിച്ച് ആ പദവിയിലുള്ള ആള്ക്കാരാണ് ചിന്തിക്കേണ്ടത്. ഇന്ത്യയ്ക്ക് മാതൃകയായ എല്ഡിഎഫ്-യുഡിഎഫ് സമരത്തെ അവഹേളിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയുടെ ലക്ഷ്യം കേരളം ചര്ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/372LONu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages