തിരുവനന്തപുരം> തിരൂരിലെ ഡോ. കുഞ്ഞഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു
കുട്ടീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും നാട്ടിലും വിദേശത്തും ആശുപത്രികളടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയുമായ ഡോ. കുട്ടി, സാമൂഹിക പ്രവർത്തകനും വൈദ്യശാസ്ത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വവുമായിരുന്നു.
ഏറെ സാമൂഹ്യപ്രതിബദ്ധതയോടു കൂടിയാണ് അദ്ദേഹം ഡോക്ടറെന്ന നിലയിൽ പ്രവർത്തിച്ചത്. വി അബ്ദുറഹിമാൻ എം എൽ എ യുടെ ജ്യേഷ്ഠസഹോദരനാണ് ഡോ. കുട്ടി.
വളരെയേറെക്കാലമായി അടുത്ത പരിചയമുള്ള ഡോക്ടർ എന്റെ അടുത്ത സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെ ദുഖത്തോടൊപ്പം പങ്കാളിയാവുന്നു.
from Kerala || Deshabhimani Online News https://ift.tt/2Rc6G0g
via IFTTT
No comments:
Post a Comment