ഡിജിറ്റൽ രേഖകൾ ദിലീപിന്‌ നൽകാനാവില്ല: വിചാരണ കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 10, 2019

ഡിജിറ്റൽ രേഖകൾ ദിലീപിന്‌ നൽകാനാവില്ല: വിചാരണ കോടതി

കൊച്ചി> നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റൽ രേഖകൾ ദിലീപിന് നൽകാനാവില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. രേഖകൾ ആവശ്യമെങ്കിൽ ദിലീപിനോ അഭിഭാഷകർക്കോ പരിശോധിക്കാമെന്നും ദിലീപിന്റെ ഹർജി തള്ളി കോടതി ഉത്തരവായി.

കേസിലെ മുഴുവന് രേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയിരുന്നത്. കേസിലെ 32 രേഖകള് ഇനിയും തനിക്ക് ലഭിക്കാനുണ്ടെന്നാണ് ചൂണ്ടികാട്ടിയിരുന്നത്.

കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയിരുന്ന ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ദൃശ്യങ്ങൾ കൈമാറാനാവിലെന്നും ആവശ്യമെങ്കിൽ പരിശോധിക്കാമെന്നുമാണ് പറഞ്ഞിരുന്നത്. അതുപ്രകാരം ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അപേക്ഷ ദിലീപ് വിചാരണ കോടതിയിൽ നൽകിയിട്ടുണ്ട്. പരിശോധനക്ക് അടുത്ത തിങ്കളാഴ്ച വരെയാണ് കോടതി സമയം അനുവദിച്ചിട്ടുള്ളത്.

കേസിൽ എട്ടാംപ്രതിയാണ് ദിലീപ് .ജാമ്യത്തില് ഇറങ്ങി മുങ്ങിയ ഒന്പതാം പ്രതി സനല്കുമാറിനെ ഇന്ന് ഹാജരാക്കാന് കോടതി നിര്ദേശിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2RCUsOt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages