കൊച്ചി > നൂറുകൊല്ലം മുമ്പ് പാക്കിസ്ഥാനിലെ ദളിതരെപ്പറ്റി അംബേദ്കര് പറഞ്ഞതായി മുന് ഡിജിപി ടി പി സെന് കുമാറിന്റെ 'വെളിപ്പെടുത്തല്'. പാകിസ്ഥാന് എന്നൊരു ആശയം പോലും രൂപപ്പെടുന്നതിന് പതിറ്റാണ്ടുകള്ക്ക് മുമ്പ് അംബേദ്കര് അവിടുത്തെ ദളിതരെ പറ്റിപറഞ്ഞു എന്ന കണ്ടെത്തല് സോഷ്യല് മീഡിയയില് രൂക്ഷ പരിഹാസത്തിനിടയാക്കി. പാകിസ്ഥാനില് ദളിതര് സുരക്ഷിതരല്ലെന്നും അവര് ഇന്ത്യയിലേക്ക് വരേണ്ടിവരുമെന്നും അംബേദ്കര് പറഞ്ഞിരുന്നതായി ഒരു ആര് എസ് എസ് പ്രസിദ്ധീകരണത്തില് വന്ന കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് അംബേദ്കര് നൂറു വര്ഷം മുമ്പ് ഇങ്ങനെ പറഞ്ഞതായി സെന്കുമാര് 'കണ്ടെത്തി'യത്. തുടര്ച്ചയായി വര്ഗീയത പ്രചരിപ്പിക്കുകയും അബദ്ധങ്ങളും വിഡ്ഢിത്തങ്ങളും വിളമ്പുകയും ചെയ്യുന്ന മുന് ഡിജിപി ഇതിനകം പലവട്ടം സ്വയം പരിഹാസ്യനായിരുന്നു. അറബി പഠിച്ചാലേ അമ്പലത്തില് ജോലി കിട്ടൂ, ചൈനയില് പള്ളിയില് പച്ചപ്പെയിന്റ് അനുവദിയ്ക്കില്ല, ജെഎന്യു കാമ്പസ് നിറയെ ഗര്ഭ നിരോധന ഉറയാണ്, തുടങ്ങി ഒട്ടേറെ 'കണ്ടെത്തലു'മായി വൻ സെന്കുമാര് ട്രോള് മഴ ഏറ്റുവാങ്ങിയിരുന്നു. സെന്കുമാറിന്റെ ഈ പോസ്റ്റിനെ പറ്റി വന്ന ചില പ്രതികരണങ്ങള്: രാജാ ഹരിപ്രസാദ് ‐ നൂറു കൊല്ലം മുമ്പ്, അതായത് 1919ൽ പാക്കിസ്ഥാൻ എന്ന ഒരു സങ്കല്പം പോലും ഇല്ലെന്ന് ഈ മരപ്പാഴിനോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കുമോ?.....
1919 ലാണ് റൗളത്ത് നിയമം കൊണ്ടുവന്നത്, അതേ വർഷമാണ് ജാലിയൻ വാലാബാഗിലെ കൂട്ടക്കൊല നടന്നത്.... അന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഒരു മുഖ്യകേന്ദ്രം ലാഹോറായിരുന്നു....
പോത്തിനെന്ത് ഏത്തവാഴ?..
ശ്രീജിത്ത് ദിവാകരൻ ‐ നൂറ് കൊല്ലം മുന്നേന്ന് പറഞ്ഞാ 1919.. പോട്ടെ 1920. അന്നേ പാകിസ്താനിലെ ദളിതർ ഇന്ത്യയിലെത്തണമെന്ന് അംബേദ്കർ പറഞ്ഞുവത്രേ!
(മുൻ ഡി.ജി.പി ആയിരുന്നു. പരീക്ഷ ഒക്കെ പാസായ സാറാ!).
സെൻകുമാറിന്റെ പോസ്റ്റിൽ വന്ന കമന്റ്: മിസ്റ്റർ : TP നൂറ് വർഷം മുമ്പ് അംബേദ്ക്കർ എന്ന മഹാന് 28 വയസ്സ്. 1919 ൽ അദ്ദേഹം അന്ന് വിദേശത്ത് ലണ്ടൻ സ്ക്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രം പഠിച്ച് ഗ്രെയിസ് ഇൻ എന്ന മഹാപ്രസ്ഥാനത്തിൽ നിയമ പഠനം നടത്തുകയായിരുന്നു. ബറോഡ രാജാവാണ് ഇതിനായുള്ള ചെലവ് വഹിച്ചത് എന്നാണ് അറിവ്.
1947 ൽ ആണ് ഇന്ത്യാ / പാക്കിസ്ഥാൻ വിഭജിച്ചത് എന്നത് ഏത് കള്ളനും അറിയാം. പ്ലീസ്. പൊലീസിന്റെ വില കളയല്ലേ. വിരമിച്ചാലും ബുദ്ധി മരിക്കരുത്.
from Kerala || Deshabhimani Online News https://ift.tt/2ZnBxsR
via
IFTTT
No comments:
Post a Comment