ഇ വാർത്ത | evartha
പൗരത്വ ഭേദഗതി; പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിത നാടുകടത്തല്‍ ഭീഷണിയില്‍

കൊച്ചി: കൊച്ചിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത വിദേശ വനിത നാടുകടത്തല്‍ ഭീഷണിയില്‍.നോര്‍വെ സ്വദേശിനി യാന്‍ മേതെ യോഹാന്സിനെയാണ് തിരിച്ചയക്കാന്‍ നടപടികള്‍ തുടങ്ങിയത്. കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലാണ് യാന്‍ പങ്കെടുത്തത്.
പങ്കെടുത്തതിന്റെയും ചിത്രങ്ങള്‍ യാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ലോംഗ് മാര്‍ച്ച് സംബന്ധിച്ച കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം അവര്‍ പങ്കുവച്ചിരുന്നു.
ഇവരെ കൊച്ചിയിലെ ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസ് (എഫ്ആര്‍ആര്‍ഒ) അധികൃതര്‍ ചോദ്യം ചെയ്തു. ടൂറിസ്റ്റ് വീസയിലാണു യാന്‍ കേരളത്തിലെത്തിയത്. ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ യാനെയ്ക്കു മാര്‍ച്ച് വരെ വീസ കാലാവധിയുണ്ട്.
ചെന്നൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡന്‍താലിലെ തിങ്കളാഴ്ച നാടുകടത്തിയിരുന്നു. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥിയായ ജേക്കബ് ലിന്‍ഡന്‍താലിനെ ഒരു സെമസ്റ്റര്‍ ബാക്കിനില്‍ക്കെയാണു രാജ്യത്തുനിന്നു പുറത്താക്കിയത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2SrUN6T
via IFTTT
No comments:
Post a Comment