പട്ടികജാതി-‐ പട്ടികവർഗ സംവരണം : പ്രത്യേക നിയമസഭാ സമ്മേളനത്തിന്‌ തുടക്കമായി, പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 30, 2019

പട്ടികജാതി-‐ പട്ടികവർഗ സംവരണം : പ്രത്യേക നിയമസഭാ സമ്മേളനത്തിന്‌ തുടക്കമായി, പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം> പട്ടികജാതി-‐ പട്ടികവർഗ സംവരണം പത്ത് വർഷത്തേക്കുകൂടി ദീർഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാൻ ചേരുന്ന നിയമസഭയുടെ പ്രത്യേകസമ്മേളനം രാവിലെ ഒമ്പതിന് ആരംഭിച്ചു. സംവരണം നീട്ടണമെന്നാവശ്യപ്പെട്ട പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.പ്രമേയത്തിൽ ചർച്ച തുടരുകയാണ്.

ഞായറാഴ്ച ചേർന്ന അടിയന്തര മന്ത്രിസഭായോഗമാണ് പ്രത്യേക നിയമസഭ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തത്.
പട്ടികവിഭാഗസംവരണം സംബന്ധിച്ച 126-–-ാം ഭരണഘടനാ ഭേദഗതി ബിൽ കഴിഞ്ഞ പത്തിന് ലോക്സഭയും 12ന് രാജ്യസഭയും പാസാക്കി. ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കാൻ പകുതിയിലേറെ സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയവും സഭയിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിലനിർത്തണമെന്നാവശ്യപ്പെടുന്ന പ്രമേയവും സഭയിൽ പാസാക്കിയേക്കും.പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കുവാനാണ് സർക്കാരിന്റെ തീരുമാനം.രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്.ഈ വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2F8D8JC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages