നീതിക്കുവേണ്ടി പാട്ടുപാടിയവർക്കെതിരെ കേസെടുത്തതിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 28, 2019

നീതിക്കുവേണ്ടി പാട്ടുപാടിയവർക്കെതിരെ കേസെടുത്തതിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു

തൃശൂർ > ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ പ്രചരിപ്പിക്കുവാൻ തൃശൂരിൽ സംഘം ചേർന്ന് പാട്ടു പാടിയ കലാകാരന്മാർക്കെതിരെ പോലീസ് കേസെടുത്തതിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. കവി റഫീക് അഹമ്മദ്, ചിത്രകാരി കവിത ബാലകൃഷ്ണൻ, സുധീപ് പാലനാട്, ആകാശ്, ശ്രുതി ശരണ്യ, ഗിറ്റാറിസ്റ്റ് പോൾസൺ എന്നിവർക്കെതിരെ കേസുടത്ത നടപടിയിലാണ് പ്രതിഷേധം. വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് കലാകാരന്മാർ തൃശൂരിൽ ഒത്തുചേർന്നത്.

ഇന്ത്യയിലെ യുവത്വം ഒന്നാകെ തെരുവിലാണ് ഇപ്പോഴുള്ളതെന്ന വസ്തുത പൊലീസും മനസ്സിലാക്കേണ്ടതുണ്ട്. യുപിയിലും ഡൽഹിയിലുമെല്ലാം അവർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തുന്നു. കേരളത്തിൽ അത്തരം നീക്കങ്ങൾ അനുവദിക്കാൻ പാടില്ല. കേരളത്തിന്റെ ജനമനസ്സ് ഭരണഘടനാ മൂല്യങ്ങൾക്കൊപ്പമാണ്. പൗരത്വ ബില്ലിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മത, സാംസ്കാരിക നായകരും ഒന്നിച്ച് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന്നു മുന്നിൽ സമരം ചെയ്ത വിവരം തൃശൂരിലെ പൊലീസ് ഉദ്യോഗസ്ഥർ അറിഞ്ഞിട്ടുണ്ടാവുമെന്നു കരുതുന്നതായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി പ്രസ്താവിച്ചു.

പാട്ടു പാടിയവർക്കെതിരെ സാങ്കേതിക കാരണങ്ങൾ ഉണ്ടാക്കി എടുത്ത കേസ് പിൻവലിക്കണമെന്നും സംസ്കാരവിരുദ്ധ നിലപാടു സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2t7u2Ks
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages