ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സുവർണ്ണ ജൂബിലിയുടെ വരവറിയിച്ച് റീമാ കല്ലിങ്കലിന്റെ നൃത്തവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 12, 2019

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സുവർണ്ണ ജൂബിലിയുടെ വരവറിയിച്ച് റീമാ കല്ലിങ്കലിന്റെ നൃത്തവും

ഇ വാർത്ത | evartha
ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സുവർണ്ണ ജൂബിലിയുടെ വരവറിയിച്ച് റീമാ കല്ലിങ്കലിന്റെ നൃത്തവും

രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.അർജന്റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും.

മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല വിശിഷ്ടാതിഥിയുമാകും. ധനമന്ത്രി ഡോ.തോമസ് ഐസക്ക്,മേയർ കെ.ശ്രീകുമാർ ,വി.ശിവൻകുട്ടി,അക്കാദമി ചെയർമാൻ കമൽ,വൈസ് ചെയർ പേഴ്‌സൺ ബീനാപോൾ,സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് ചലച്ചിത്രമേളയുടെ 2020 ലെ സുവർണ ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് ചലച്ചിത്രതാരം റീമാ കല്ലിങ്ങലിന്റെ നേതൃത്വത്തിൽ കണ്ടംപററി ഡാൻസ് അരങ്ങേറും. ബിജിപാലാണ്‌ ഈ പരിപാടിയ്ക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വൈകിട്ട് 5.30ന് നിശാഗന്ധിയിലാണ് സമാപനച്ചടങ്ങുകൾ നടക്കുക.

സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2RKbj1I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages