ഇ വാർത്ത | evartha
ടിവി അവതാരക ജഗിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ദുരൂഹത അന്വേഷിക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ടി വി അവതാരക ജാഗി ജോണിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. ജാഗിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വന്നശേഷമായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക.തിരുവനന്തപുരത്തെ ജഗി ജോണിന്റെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജഗിയുടെ മാതാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അറിയുന്നത്. പച്ചക്കറികള്‍ മുറിക്കുന്നതിനിടെ ജഗി കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് മാതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തിലുള്ള ദുരൂഹത നീങ്ങുകയുള്ളൂവെന്ന് പേരൂര്‍ക്കട പൊലീസ് അറിയിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PPfNTr
via IFTTT
No comments:
Post a Comment