ഇ വാർത്ത | evartha
പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും; പ്രദേശത്ത് നിരോധനാജ്ഞ

കൊച്ചി: പുതുവൈപ്പിനില്‍ നിര്‍ത്തിവച്ച എല്‍പിജി ടെര്‍മിനലിന്റെ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും. ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെയും പ്രതിഷേധത്തെയും തുടര്‍ന്നായിരുന്നു നിര്‍മ്മാണം നിര്‍ത്തിവച്ചത്. പ്രതിഷേധം തടയാനുള്ള നടപടികളുടെ ഭാഗമായി പുതുവൈപ്പിനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണ ഉണ്ടായതുപോലുള്ള പ്രതിഷേധം കണക്കിലെടുത്താണ് പ്രദേശത്ത് 144 പ്രഖ്യാപിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സംഘത്തെയാണ് പുതുവൈപ്പിനില്‍ വിന്യസിച്ചിരിക്കുന്നത്. പുതുവൈപ്പിന്, എളങ്കുന്നപ്പുഴയിലെ 10 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.
രണ്ടുവര്‍ഷത്തോളം മുടങ്ങിക്കിടന്ന പദ്ധതിയാണ് പുനരാരംഭിക്കുന്നത്.2010ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതിക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പാരിസ്ഥിതിക വകുപ്പിന്റെയും അനുമതി ലഭിച്ചിരുന്നു. പാരിസ്ഥിതിക വകുപ്പിന്റെ അനുമതിക്ക് ഇനി ആറു മാസം കൂടിയേ സാധുതയുള്ളു. ഈ സാഹചര്യത്തിലാണ് നിര്‍മ്മാണം പുനരാരംഭിക്കുന്നത്. പദ്ധതിയുടെ 45 ശതമാനം മാത്രമേ ഇതുവരെ പൂര്‍ത്തീകരിക്കാനായുള്ളു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/38JNVaC
via IFTTT
No comments:
Post a Comment