ദേശീയ സ്‌കൂൾ മീറ്റിൽ വിജയികളായ കേരള ടീമിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 14, 2019

ദേശീയ സ്‌കൂൾ മീറ്റിൽ വിജയികളായ കേരള ടീമിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം > ദേശീയ സ്കൂള് അത്ലറ്റിക് മീറ്റില് ഓവറോള് ചാമ്പ്യന്മാരായ കേരള ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കായിക പ്രതിഭകളെയും നേട്ടത്തിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരെയും രക്ഷിതാക്കളെയും ഒഫീഷ്യൽസിനേയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

റിലേയിലും മെഡല് നേടിയതോടെ ആന്സി സോജന് മീറ്റിലെ നാലാം സ്വര്ണം കരസ്ഥമാക്കി. ആന്സി സോജന്റെ അവസാന മീറ്റാണിത്. ആണ്കുട്ടികളുടെ 4x400 മീറ്റര് റിലേയിലും കേരളം സ്വര്ണം ഓടിയെടുത്തു. ആദ്യ മൂന്ന് ദിവസം കിതച്ചെങ്കിലും ഇന്നലെ നേടിയ 80 പോയിന്റിലാണ് കേരളത്തിന്റെ കുതിപ്പ്. സാംഗ്രൂരിലെ കൊടുംതണുപ്പിനെ മറികടന്നാണ് കേരളത്തിന്റെ സുവര്ണനേട്ടം എന്നതും ശ്രദ്ധേയമാണ്.

നാലാം ദിനം മത്സരങ്ങള് അവസാനിക്കുമ്പോള് മൂന്ന് പോയിന്റ് മാത്രമാണ് കേരളത്തിന് ലീഡുണ്ടായിരുന്നത്. എന്നാല് ഇന്ന് നടന്ന ആറ് ഫൈനലുകളില് രണ്ട് വീതം സ്വര്ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി. ആകെ എട്ട് സ്വര്ണമാണ് മീറ്റില് കേരളം സ്വന്തമാക്കിയത്. ഹരിയാന, മഹാരാഷ്ട്ര ടീമുകളുടെ വെല്ലുവിളികളെയെല്ലാം അവസാന ദിവസം അതിജീവിക്കാന് കേരളത്തിനായി.



from Kerala || Deshabhimani ​Online ​News https://ift.tt/36AkPsA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages