ഇ വാർത്ത | evartha
ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

വിശാഖപട്ടണം: ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. വിശാഖപട്ടണത്ത് ഇന്ന് ഉച്ചക്ക് 1:30ന് ആണ് മത്സരം. ആദ്യ മത്സരത്തില്‍ പരാജയമറിഞ്ഞ ഇന്ത്യക്ക് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്.
ആദ്യ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് വിന്‍ഡീസ് തോല്‍പ്പിച്ചത്. ബൗളിങ്ങിലെ പാളിച്ചകളും, ആദ്യ ബാറ്റസ്മാന്‍മാര്‍ പെട്ടെന്ന് പുറത്തായതുമാണ് ഇന്ത്യക്ക് ആദ്യ മല്‍സരത്തില്‍ വിനയായത്.
ആദ്യ ജയം സമ്മാനിച്ച ആത്മവിശ്വാസത്തിലാകും വിന്‍ഡീസ് ഇന്ന് ഇറങ്ങുക. ശക്തമായ ബാറ്റിങ്ങ് നിരയാണ് അവര്‍ക്കുള്ളത്. കീറോണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് വിന്‍ഡീസ് നടത്തുന്നത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PuuJWS
via IFTTT
No comments:
Post a Comment